ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ഐതിഹ്യപരമായി ഏറെ പഴക്കമുള്ള ഏനാദിമംഗലം എന്ന പ്രദേശത്തിന് ആ പേര് ലഭിച്ചതിനെക്കുറിച്ച് ഈഴവരിലെ ഒരു വിഭാഗമായ 'ഏനാദി'മാരുടെ വാസസ്ഥലം, കായംകുളം രാജാവിന്റെ സേനാനായകൻ 'ഏനാദി ഉണ്ണിത്താൻ' എന്നിങ്ങനെ രണ്ട് പ്രബലമായ നിഗമനങ്ങളുണ്ട്. ഒൻപതാം നൂറ്റാണ്ടിൽ ചെന്നീർക്കര രാജവംശത്തിന്റെയും പിന്നീട് കായംകുളം രാജവംശത്തിന്റെയും കീഴിലായിരുന്ന ഈ നാട്ടിൽ കളരികൾ, കോട്ടകൾ, ഡാണാപുരയിടം, കുതിരമൺപാലം തുടങ്ങിയ ചരിത്രാവശിഷ്ടങ്ങൾ ഉണ്ടായിരുന്നു. ശിലായുഗ ലിപികളുള്ള പൂതങ്കര ധർമ്മശാസ്താക്ഷേത്രവും അവിടുത്തെ മതസൗഹാർദ്ദപരമായ ചടങ്ങുകളും, മായോന്റെ ഊരായ മാരൂരും ഇളമണ്ണൂരും, പ്രമാണിമാരുടെ നാടായ കുറുമ്പകരയും ഇവിടുത്തെ സാംസ്കാരിക വൈവിധ്യം വ്യക്തമാക്കുന്നു. മുൻപ് കലഞ്ഞൂരും ഏഴംകുളവും ഉൾപ്പെട്ടിരുന്ന വലിയൊരു പ്രദേശമായിരുന്ന ഏനാദിമംഗലം പകുതി, പിന്നീട് വിഭജിക്കപ്പെടുകയും കൊല്ലവർഷം 1102-ൽ ഇളമണ്ണൂരിൽ വില്ലേജാഫീസ് സ്ഥാപിതമാവുകയും ചെയ്തു.
കൂടുതൽ വായിക്കുക