ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റാണ്. ഇതിലെ ഉള്ളടക്കം അപൂർണ്ണമാണ്

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

സജിത പി പിള്ള

പ്രസിഡൻ്റ്

ബിനോയി രാജു

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പേര്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അഭിജിത്ത് പി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

വത്സമ്മ കെ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷൈലജ കെ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ഏനാദിമംഗലം ഗ്രാമപഞ്ചായത്ത്    

ഇളമണ്ണൂർ പി.ഒ - 691524   

സ്ഥാപിതം : 1953  

ബ്ലോക്ക് പഞ്ചായത്ത്  -  പറക്കോട്   
ജില്ലാ പഞ്ചായത്ത്  -  പത്തനംതിട്ട   
താലൂക്ക്  -  അടൂർ  
 അസംംബ്ലി മണ്ഡലം -  കോന്നി  
പാർലമെന്‍റ് മണ്ഡലം - പത്തനംതിട്ട
വിസ്തീർണ്ണം  - 30.77 ച.കി.മീ   
ജനസംഖ്യ  -  20483  
വാർഡുകള്‍  -  16

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ഐതിഹ്യപരമായി ഏറെ പഴക്കമുള്ള ഏനാദിമംഗലം എന്ന പ്രദേശത്തിന് ആ പേര് ലഭിച്ചതിനെക്കുറിച്ച് ഈഴവരിലെ ഒരു വിഭാഗമായ 'ഏനാദി'മാരുടെ വാസസ്ഥലം, കായംകുളം രാജാവിന്റെ സേനാനായകൻ 'ഏനാദി ഉണ്ണിത്താൻ' എന്നിങ്ങനെ രണ്ട് പ്രബലമായ നിഗമനങ്ങളുണ്ട്. ഒൻപതാം നൂറ്റാണ്ടിൽ ചെന്നീർക്കര രാജവംശത്തിന്റെയും പിന്നീട് കായംകുളം രാജവംശത്തിന്റെയും കീഴിലായിരുന്ന ഈ നാട്ടിൽ കളരികൾ, കോട്ടകൾ, ഡാണാപുരയിടം, കുതിരമൺപാലം തുടങ്ങിയ ചരിത്രാവശിഷ്ടങ്ങൾ ഉണ്ടായിരുന്നു. ശിലായുഗ ലിപികളുള്ള പൂതങ്കര ധർമ്മശാസ്താക്ഷേത്രവും അവിടുത്തെ മതസൗഹാർദ്ദപരമായ ചടങ്ങുകളും, മായോന്റെ ഊരായ മാരൂരും ഇളമണ്ണൂരും, പ്രമാണിമാരുടെ നാടായ കുറുമ്പകരയും ഇവിടുത്തെ സാംസ്കാരിക വൈവിധ്യം വ്യക്തമാക്കുന്നു. മുൻപ് കലഞ്ഞൂരും ഏഴംകുളവും ഉൾപ്പെട്ടിരുന്ന വലിയൊരു പ്രദേശമായിരുന്ന ഏനാദിമംഗലം പകുതി, പിന്നീട് വിഭജിക്കപ്പെടുകയും കൊല്ലവർഷം 1102-ൽ ഇളമണ്ണൂരിൽ വില്ലേജാഫീസ് സ്ഥാപിതമാവുകയും ചെയ്തു.

കൂടുതൽ വായിക്കുക